‘ഇത് നിങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത സമൂസ റെസിപി’; വീഡിയോ കണ്ടുനോക്കൂ…

0
265

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വീഡിയോകളും വരാറുള്ളത് ഭക്ഷണത്തെ കുറിച്ചാണ്. പ്രദേശങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാറുന്ന രുചിവൈവിധ്യങ്ങള്‍, പുത്തൻ പാചക പരീക്ഷണങ്ങള്‍, ഫുഡ് ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഫുഡ് വീഡിയോകളുടെ പ്രമേയമായി വരാറുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവങ്ങള്‍ മിക്കതും സ്ട്രീറ്റ് ഫുഡ് പട്ടികയില്‍ വരുന്നവയാണ്. മിക്ക കവലകളിലും ഇഷ്ടംപോലെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ നമ്മുടെ നാട്ടില്‍ കാണുന്നതും ഈ പ്രിയം കൊണ്ട് തന്നെയാണ്.

ഇപ്പോഴാണെങ്കില്‍ കൊവിഡിന് ശേഷം വീണ്ടും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇതിന് അനുസരിച്ച് വിഭവങ്ങളിലും കാര്യമായ പരീക്ഷണങ്ങള്‍ കൊണ്ടുവരുന്ന കച്ചവടക്കാര്‍ ഏറെയാണ്.  സമാനമായ രീതിയില്‍ സമൂസയില്‍ പുത്തൻ പരീക്ഷണം നടത്തുന്നൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ കച്ചവടക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഏറെ ആകര്‍ഷകമായ രീതിയിലാണ് ഇദ്ദേഹം തന്‍റെ സ്റ്റാളിലെ പുതിയ രുചികളെ പരിചയപ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ ആരും കേട്ടിട്ട് പോലുമില്ലാത്തൊരു സമൂസ റെസിപിയും കാണാം. സമൂസയ്ക്ക് അകത്ത് വെണ്ടയ്ക്ക മസാലയാണ് ഇതില്‍ ഫില്ലിംഗ് ആയി വച്ചിരിക്കുന്നത്.

വെണ്ടയ്ക്ക് മെഴുക്കെല്ലാം മുഴുവനായി കളഞ്ഞ്, നല്ലരീതിയില്‍ ഫ്രൈ ആയി എടുത്താണ് സമൂസ ഫില്ലിംഗ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തങ്ങളുടെ പ്രത്യേകമായി വിഭവമായി തന്നെയാണ് കച്ചവടക്കാരൻ കാണിക്കുന്നത്.

ഗ്രീൻ പീസ് വച്ചുള്ള സമൂസയും, പ്രത്യേകരീതിയില്‍ തയ്യാറാക്കുന്ന ബിരിയാണിയുമെല്ലാം ഈ കടയിലെ രസകരമായ കാഴ്ചകളാണ്. ഏതായാലും അസാധാരണമായ രുചി വൈവിധ്യങ്ങള്‍ കണ്ടറിയുന്നതിന് നിരവധി പേര്‍ എത്തിയെന്ന് വേണം വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം നോക്കുമ്പോള്‍ മനസിലാകുന്നത്. അത്രമാത്രം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here