സഹോദരനോട് വഴക്കിട്ട പെൺകുട്ടി ഫോൺ വിഴുങ്ങി; പുറത്തെടുക്കാൻ രണ്ടു മണിക്കൂർ ശസ്ത്രക്രിയ

0
178

ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരനുമായി വഴക്കിട്ട 18കാരി ഫോൺ വിഴുങ്ങി. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോൺ പുറത്തെടുത്തത്. വഴക്കിനൊടുവിൽ പെൺകുട്ടി ഫോൺ വിഴുങ്ങുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിശദമായ പരിശോധനയിൽ ഫോണിന്റെ സ്ഥാനം മനസ്സിലാക്കി. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു. ഗ്വാളിയാർ ജെ.എ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ചൈനീസ് നിർമിത ഫോണാണ് കുട്ടി വിഴുങ്ങിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here