2014 മുതല്‍ ഐ.പി.എല്ലില്‍ ആദ്യ ഓവര്‍ മെയ്ഡന്‍ ആയിട്ടുള്ളത് 27 തവണ; ഇതില്‍ 11 പ്രാവശ്യവും ക്രീസില്‍ കെ.എല്‍ രാഹുല്‍

0
159

ഐപിഎല്‍ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ രസകരമായൊരു കണക്ക് കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രാജസ്ഥാന്‍ റോയല്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം പുരോഗമിക്കുമ്പോഴാണ് രസകരമായൊരു കണക്ക് വൈറലായിരിക്കുന്നത്. ഇന്നത്തെ മത്സരത്തിലെ ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍ ആയിരുന്നു. ക്രീസില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്ററും സൂപ്പര്‍ ജയന്റ്‌സ് നായകനുമായ കെ.എല്‍ രാഹുലായിരുന്നു.

2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ ഓവര്‍ മെയ്ഡനായിട്ടുള്ളത് 27 തവണയാണ്. ഇതില്‍ 11 തവണയും മെയ്ഡന്‍ ഓവര്‍ ആക്കിയത് കെ.എല്‍ രാഹുലായിരുന്നു.

ഇന്നത്തെ മത്സരത്തിലേയും കൂട്ടി ഇത് 11ാം തവണയാണ് ട്രന്റ് ബോള്‍ട്ട് ഐപിഎല്ലില്‍ മെയ്ഡന്‍ ഓവര്‍ എറിയുന്നത്. 14 മെയ്ഡനുമായി പ്രവീണ്‍ കുമാറും 12 മെയ്ഡന്‍ ഓവറുമായി ഭുവനേശ്വര്‍ കുമാറുമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.

ഈ കണക്ക് വൈറലായതോടെ ക്രിക്കറ്റ് പ്രേമികല്‍ രാഹുലിന്റെ ബാറ്റിംഗ് സമീപനത്തെ ശക്തമായി വിമര്‍ശനത്തിന് വിധേയമാക്കുകയാണ്. ടി20 ക്രിക്കറ്റ് 19 ഓവര്‍ കളിയാക്കി രാഹുല്‍ മാറ്റിയെന്നും ആരാധകര്‍ പരിഹസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here