അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എകസ്പ്രസില്‍ ലേഖനമെഴുതിയ ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്

0
171

ആഭ്യന്തര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം എഴുതിയ സി പിഎം രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസിന് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് കാണിച്ച് ബി ജെ പി നേതാവ് പി സുധീറാണ് ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയത്.

ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ഉപരാഷ്ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ജോണ്‍ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു. ഫെബ്രുവരി 20-ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനമാണ് പരാതിക്കിടയാക്കിയത്.

‘പെറില്‍സ് ഓഫ് പ്രപ്പൊഗാണ്ട’ എന്ന ലേഖനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ ജോണ്‍ബ്രിട്ടാസ് ശക്തിയായ വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ ബി ജെ പിയുടെ കയ്യില്‍ മാത്രമാണ് കര്‍ണ്ണാടക സുരക്ഷിതം, തൊട്ടടുത്ത് കേരളം ഉണ്ട്, ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല’ എന്നാണ് അമിത്ഷാ പറഞ്ഞത് ഇതിനെ ശക്തിയായ വിമര്‍ശിച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം എഴുതിയത്്.

എന്നാല്‍ കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിനെതിരായാണ് താന്‍ ലേഖനം എഴുതിയതെന്നും, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here