ഒരു ഓവര്‍ ഞാനെറിയട്ടെ? ക്യാപ്റ്റനോട് ജോസ് ബട്‌ലറുടെ ചോദ്യം; സഞ്ജു സാംസണിന്‍റെ മറുപടിയിങ്ങനെ- വീഡിയോ കാണാം

0
240

ഹൈദരാബാദ്: വിജയത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ സീസണ്‍ ആരംഭിച്ചത്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ രാജസ്ഥാന്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് യഷസ്വി ജെയ്സ്വാള്‍ (54), ജോസ് ബട്ലര്‍ (54), സഞ്ജു (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനാണ് സാധിച്ചത്. രാജസ്ഥാന് 72 റണ്‍സിന്റെ കൂറ്റന്‍ ജയം. നാല് വിക്കറ്റ് നേടിയ യൂസ്വേന്ദ്ര ചാഹല്‍ ഹൈദരാബാദിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇതിനിടെയുണ്ടായ ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലയാളി താരം കെ എം ആസിഫ് പതിനഞ്ചാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുന്നതിനിടെയാണ് സംഭവം. അഞ്ച് ഓവര്‍ എറിയുമ്പോള്‍ ബട്ലര്‍ സഞ്ജുവിനോട് ചോദിക്കുന്നുണ്ട്, പന്തെറിയട്ടെയെന്ന്. എന്നാല്‍ സഞ്ജുവിന്‍െ മറുപടി എന്താണെന്ന് വ്യക്തമായിട്ടില്ല. സഞ്ജു പറഞ്ഞതിനോട് ബട്ലര്‍ ചിരിച്ചുകാണിക്കുന്നതും വീഡിയോയില്‍ ദൃശ്യമായി. വീഡിയോ കാണാം…

jos buttler

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ബട്ലര്‍ക്ക് പന്തെറിയാനുള്ള അവസരം ലഭിച്ചിരുന്നില്ല. നേരത്തെ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബട്‌ലര്‍ക്കായിരുന്നു. 22 പന്തില്‍ നിന്നാണ് 54 റണ്‍സ് അടിച്ചെടുത്തത്. ഇതില്‍, മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയും ഉണ്ടായിരുന്നു. യഷസ്വി ജയ്‌സ്വാളിനൊപ്പം ഒന്നാം വിക്കറ്റില്‍ 85 റണ്‍സാണ് ബട്‌ലര്‍ കൂട്ടിചേര്‍ത്തത്. ഫസല്‍ഹഖ് ഫാറൂഖിയെറിഞ്ഞ ആറാം ഓവറിന്റെ അഞ്ചാം പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ബട്‌ലര്‍. ബട്‌ലര്‍ മടങ്ങിയെങ്കിലും സഞ്ജു- ജെയ്‌സ്വാള്‍ സഖ്യം ടീമിനെ മനോഹരമായി മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 54 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ജെയ്‌സ്വാളിനേയും ഫാറൂഖി മടക്കുകയായിരുന്നു. മധ്യനിര താരങ്ങളായ ദേവ്ദത്ത് പടിക്കല്‍ (2), റിയാന്‍ പരാഗ് (7) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഷിംറോണ്‍ ഹെറ്റ്മയെറെ (22) കൂട്ടുപിടിച്ച് സഞ്ജു സ്‌കോര്‍ ഉയര്‍ത്തി. 19-ാം ഓവറില്‍ ടി നടരാജന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here