ഷാരുഖ് ഖാൻ ധരിച്ച ഹൂഡിക്ക് ഇങ്ങനെയൊരു പ്രത്യേകത! അമ്പരന്ന് ആരാധകര്‍, മൂക്കത്ത് വിരൽ വച്ച് സോഷ്യൽ മീഡിയ

0
291

കൊല്‍ക്കത്ത: ഷാരുഖ് ഖാനെ സാക്ഷിയാക്കി ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്. വിരാട് കോലിയടക്കം മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ തിളങ്ങിയത് ഷാരുഖ് ഖാനായിരുന്നു.

‘ജൂമേ ജോ പത്താ’ന്‍റെ ചുവടുകളുമായി ആരാധകരുടെ ആവേശം ഷാരുഖ് കൂട്ടിയിരുന്നു. ഇപ്പോള്‍ ഷാരുഖ് ധരിച്ച വസ്ത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വളരെ സാധാരണമായൊരു ഹൂഡി ആയിരുന്നു ഷാരുഖ് ധരിച്ചിരുന്നത്. എന്നാല്‍, ആരാധക ഗ്രൂപ്പുകളില്‍ ഈ ഹൂഡിയെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. കുറച്ച് നാള്‍ മുമ്പ് ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ഇതേ ഹൂഡി ധരിച്ചിരുന്നു. ഇരുവരും ഒരു ഡിസൈൻ ഉള്ള ഹൂഡി ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Shah Rukh Khan Wears Aryan Khan Hoodie At KKR Vs RCB IPL Match btb

അതേസമയം, മത്സരശേഷം ഒരു ആരാധകനൊപ്പമുള്ള ഷാരുഖിന്‍റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈഡൻ ഗാര്‍ഡൻസില്‍ കെകെആറിന്‍റെ എല്ലാ മത്സരങ്ങള്‍ക്കും എത്തുന്ന ഹര്‍ഷുല്‍ എന്ന ആരാധകനെയാണ് ഷാരുഖ് നെഞ്ചോടടക്കി പിടിച്ചത്. ഹര്‍ഷുലിന്‍റെ നെറ്റിയില്‍ ഷാരുഖ് ഉമ്മ നല്‍കുകയും ചെയ്തു. ഇതാദ്യമായല്ല ഹര്‍ഷുല്‍ ഗോയങ്ക ഷാരുഖിന്‍റെ സ്നേഹം അടുത്തറിയുന്നത്. നേരത്തെ, 2018ലും ഇരുവരും പരസ്പരം കണ്ടിരുന്നു.

അന്നും ഇരുവരുടെയും കണ്ടുമുട്ടല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, ആരാധകര്‍ക്ക് വിരുന്നാകുന്ന പ്രകടനമാണ് ഇന്നലെ കെകെആര്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി.

ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.  89-5ലേക്ക് കൂപ്പുകുത്തിയ കൊല്‍ക്കത്ത തകര്‍ന്നടിയുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ആറാം വിക്കറ്റില്‍ ഷര്‍ദുല്‍ താക്കൂറും റിങ്കു സിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കൊല്‍ക്കത്തയെ പ്രതീക്ഷക്കും അപ്പുറത്തേക്ക് എത്തിച്ചത്. വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ആര്‍സിബി ബാറ്റിംഗ് നിരയെ തകര്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here