നീ പ്രതിസന്ധിയിൽ എന്റെ ടീമിനെ സഹായിച്ചതാണ്, സൂപ്പർ താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് ഷാരൂഖ് ഖാൻ

0
379

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരം റിങ്കു സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സുകൾ പറത്തി ടീമിനെ വിജയിപ്പിച്ചത് മാത്രമല്ല പിന്നീട് നടന്ന പല മത്സരങ്ങളിലും റിങ്കു മികച്ച് നിന്നു . കേവലം ഒരു മത്സരം കൊണ്ട് ഒതുങ്ങി പോകുന്നതല്ല തന്റെ മികവെന്ന് കാണിക്കാനും അയാൾക്ക് സാധിച്ചു ഗുജറാത്തിനെതിരെയുള്ള മത്സരശേഷം കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ താരത്തെ വിളിക്കുകയും അഭിനന്ദിക്കുന്നതിനൊപ്പം റിങ്കുവിന്റെ വിവാഹത്തിന് താൻ പങ്കെടുക്കുമെന്നും മാത്രമല്ല അവിടെ നൃത്തം ചെയ്യുമെന്നും ഉറപ്പ് കൊടുത്തിരിക്കുകയാണ്.

റിങ്കു പറയുന്നത് ഇങ്ങനെ “അദ്ദേഹം (ഷാരൂഖ് ഖാൻ) എന്റെ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത് . കിംഗ് ഖാൻ പറഞ്ഞു, ‘ആളുകൾ എന്നെ അവരുടെ വിവാഹത്തിന് വിളിക്കുന്നു, പക്ഷേ ഞാൻ പോകുന്നില്ല. എന്നാൽ ഞാൻ നിങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്യും.”

സീസണിൽ തകർപ്പൻ ഫോമിലുള്ള റിങ്കുവിലാണ് ടീമിന്റെ പ്രതീക്ഷാൽ മുഴുവൻ. നാളെ ഒരിക്കൽക്കൂടി ഗുജറാത്തിനെ ടീം നേരിടുമ്പോൾ റിങ്കുവിന്റെ ബാറ്റിൽ നിന്ന് സിക്സുകൾ മഴ പോലെ പെയ്യുമെന്ന് ആരാധകർ ആഗ്രഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here