പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

0
186

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.  സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്.

നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഈദുൽ ഫിത്വ്ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here