ഐപിഎല്ലില്‍ ഏതൊരു നായകനും ആരാധകരും ആഗ്രഹിക്കുന്ന തുടക്കമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്ന അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതു തന്നെയുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും ടീമംഗങ്ങളോടുള്ള പെരുമാറ്റവും ടീമിന്റെ പോസിറ്റീവ് സമീപനത്തില്‍ എടുത്ത് പറയേണ്ടതാണ്.
സാധാരണ നായകന്‍ കളിക്കാരന്‍ ബന്ധത്തിനും അപ്പുറം തികച്ചും ഫ്രീയായി സഹകളിക്കാരെ സമീപനമാണ് സഞ്ജുവിന്റേത്. ആ സമീപനം ടീമിന്റെ കെട്ടുറപ്പിനെ ഊട്ടിയറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വമ്പന്‍ ടീമുകള്‍ തന്നെ സമീപിച്ചപ്പോഴും രാജസ്ഥാനില്‍ തുടരാന്‍ താന്‍ തീരുമാനിച്ചതിന്റെ കാരണം ഒരിക്കല്‍ സഞ്ജു തുറന്നുപറഞ്ഞിരുന്നു.
രാജസ്ഥാന്‍ റോയല്‍സില്‍ തുടരണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം രാജസ്ഥാന്‍ മാനേജ്മെന്റ് തന്നിരുന്നു. കിരീടം നേടിയിട്ടുള്ള വലിയ ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അവരോടൊപ്പം പോയാല്‍ ചിലപ്പോള്‍ കിരീടത്തിന്റെ ഭാഗമാവാന്‍ എനിക്ക് സാധിച്ചേക്കും.
എന്നാല്‍ കളിച്ചുവളര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനൊപ്പം കിരീടം നേടുകയെന്നതും വിജയം നേടുകയെന്നതും സവിശേഷമായ അനുഭവമാണ്. അതുകൊണ്ടാണ് മറ്റെല്ലാ ഓഫറുകളും നിരസിച്ച് രാജസ്ഥാനില്‍ തുടര്‍ന്നത്- സഞ്ജു പറഞ്ഞു.