ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു: വിഡിയോ

0
215

ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെയാണ് ഫോണിൽ കോൾ വന്നത്. ഇതിൻ്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്യുന്നു. അപ്പോൾ തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുകയാണ്. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകർ വിളിച്ചുപറയുമ്പോൾ കോൾ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്ന് പറയുന്നതും മറുപടിയായി ‘എന്താണ് വിശേഷം?’ എന്ന് സഞ്ജു ചോദിക്കുന്നതും വിഡിയോയിലുണ്ട്. ഇത് കേൾക്കുമ്പോൾ ആരാധകർ വീണ്ടും ആരവം മുഴക്കുന്നു. തുടർന്ന് ഫോൺ തിരികെനൽകി സഞ്ജു പോകുന്നതും വിഡിയോയിലുണ്ട്.

ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുകയാണ്. ആദ്യ പാദ മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചെങ്കിലും ഇന്ന് വിജയിക്കുന്ന ബുദ്ധിമുട്ടാവും. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട റോയൽസ് വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here