ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലും; ഇത്തവണ പിഴയ്ക്കില്ലെന്ന് റോക്കി ഭായ്, സുരക്ഷയൊരുക്കി മുംബൈ പൊലീസ്

0
387

നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചായിരുന്നു ഇത്തവണ ഭീഷണി മുഴക്കിയത്. ജോധ്പൂരില്‍ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് പൊലീസിനെ നേരിട്ട് വിളിച്ച് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് താരത്തെ കൊല്ലുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അടുത്തകാലത്തായി മൂന്നിലധികം തവണയാണ് നടന് നേരെ വധഭീഷണിയുണ്ടായത്. കഴിഞ്ഞ മാസം താരത്തിനെതിരെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണികള്‍ കൂടിയതോടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ വാഹനം നിസാന്‍ പട്രോള്‍ എസ് യു വി സല്‍മാന്‍ ഇറക്കുമതി ചെയ്തിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് നടന്‍ വാങ്ങിയത്. യു എ ഇ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാറുകളിലൊന്നാണ് നിസാന്‍ എസ് യു വി. യു എ ഇയില്‍ ഇതിന്റെ വില 2,06,000 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്.

ഇന്ത്യന്‍ വിപണിയില്‍ എകദേശം 45.89 ലക്ഷം രൂപയ്ക്ക് തുല്യമാണിത്. സല്‍മാന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ മാത്രമായിരുന്നു സല്‍മാന്‍ യാത്ര ചെയ്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here