റീസ് ടോപ്ലി പുറത്ത്, പകരം സൂപ്പർ താരത്തെ ടീമിലെത്തിച്ച് ബാംഗ്ലൂർ

0
247

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെത്തുടർന്ന് റീസ് ടോപ്ലിയെ ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനെലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു . ആർ‌സി‌ബിക്കുള്ളിൽ നിന്നുള്ള ഉറവിടങ്ങളൊന്നും ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടോപ്‌ലിയുടെ സ്ഥാനം ഏറ്റെടുക്കാൻ ടീം പാർനെലിനെ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. clubcricket.co.za ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടോപ്ലിതിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത് ഉണ്ടാകാതെ വന്നതോടെയാണ് സൗത്താഫ്രിക്കൻ താരത്തെ ടീമിലെത്തിച്ചത്. 2009 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പാർനെൽ ഒരു ടി20 യിൽ കുറച്ച് മികച്ച മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട് . പാർനെൽ ഇതുവരെ 56 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 18.5 സ്ട്രൈക്ക് റേറ്റിൽ 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

എന്നാൽ സൗത്താഫ്രിക്കൻ ക്രിക്കറ്റിനായി സമീപകാലത്ത് അത്ര മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിൽ താരം പരാജയപ്പെട്ടിരുന്നു. അതിൽ തന്നെ താരത്തിന്റെ സൈനിങ്‌ ടീമിന് എത്രത്തോളം ഗുണം ചെയ്യും എന്നുള്ളത് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here