ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ നിന്ന് റാലി നടത്താൻ രാഹുൽ ഗാന്ധി

0
170

ദില്ലി : അയോഗ്യത, സവർക്കർ വിവാദങ്ങള്‍ തുടരുന്നതിനിടെ ഏപ്രിൽ മൂന്നാം വാരം നാഗ്പൂരില്‍ റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താൻ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏപ്രിൽ 20 നും 25 നും ഇടയ്ക്കാണ് റാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളം റാലി നടത്താൻ കോൺ​ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാ​ഗമായുള്ള റാലി എന്നാണ് കോൺ​ഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്നത്.

നാ​ഗ്പൂരിൽ നിന്ന് റാലി തുടങ്ങുന്നതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാ​ഗ്പൂരിലാണെന്നതിന് പുറമെ, നിതിൻ ​ഗഡ്കരി, ദേവേന്ദ്ര ഫട്നവിസ് എന്നിവർ വരുന്നത് നാ​ഗ്പൂരിൽ നിന്നാണ്. എന്നാൽ ഇതുമാത്രമല്ല, ബി ആർ അബ്ദേകറുടെ നേതൃത്വത്തിൽ ബുദ്ധമതം സ്വീകരിക്കാനുള്ള നീക്കങ്ങൾ നടന്നതും നാ​ഗ്പൂരിലാണ്. അവിടെ നിന്ന് റാലിക്ക് തുടക്കമിട്ടുകൊണ്ട് ബിജെപിക്കും ആർഎസ്എസിനും മറുപടി നൽകാനാണ് രാഹുലിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here