രാഹുൽ ​ഗാന്ധി 11ന് വയനാട്ടിൽ; എല്ലാ വീടുകളിലും കത്ത് നൽകും

0
354

വയനാട്: മാനനഷ്ടക്കേസിൽ എം.പി സ്ഥാനത്തു നിന്നും അയോ​ഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വയനാട്ടിലെത്തുന്നു. ഏപ്രിൽ 11നാണ് അദ്ദേഹം വയനാട്ടിലെത്തുക. അതേസമയം, സന്ദർശനത്തിന് മുമ്പായി മണ്ഡലത്തിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകും.

വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്ന്, അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന ബന്ധം ആണുള്ളത്. വോട്ടർമാർക്ക് കത്തെഴുതുമെന്നും തൻ്റെ ഹൃദയത്തിൽ ജനങ്ങൾക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

വീടുകളിൽ നൽകുന്ന കത്തിലും വയനാട്ടിലെ ജനങ്ങളോടുളള ഹൃദയബന്ധമാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. മാത്രമല്ല തനിക്കെതിരായ നടപടി പ്രതിപക്ഷത്തെ നിശബ്ദമാക്കാനുളള മോദി സർക്കാരിന്റെ നീക്കമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്നും കത്തിലുണ്ട്. എം.പി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും എന്ന ഉറപ്പ് വോട്ടർമാർക്ക് നൽകിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

നിലവിൽ കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോലാറിലാണ് അദ്ദേഹമുള്ളത്. ഇവിടെ നിന്നാണ് രാഹുൽ വയനാട്ടിലേക്കെത്തുക. അയോഗ്യതയ്ക്കു വഴിയൊരുക്കിയ അദ്ദേഹത്തിന്റെ 2019ലെ പ്രസംഗം കോലാറിലായിരുന്നു.

അതേസമയം, രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് വയനാട്ടിൽ എത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുലിന്റെ വലിയ സമ്മേളനങ്ങൾ നടത്തുകയാണ് കോൺഗ്രസ് ലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here