സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ സാധു മനുഷ്യനെ കണ്ടുമുട്ടി; ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ

0
258

നടൻ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്‌തത്. ഇതിന് രാഹുൽ ഈശ്വർ നൽകിയ ക്യാപ്ഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘റഷ്യ-യുക്രെയിൻ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ … ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി.’- എന്നാണ് ചിത്രത്തിന് രാഹുൽ ഈശ്വർ നൽകിയ അടിക്കുറിപ്പ്.

‘പരിഹസിക്കലുകളും, അവഹേളനങ്ങളും , അസഭ്യവർഷങ്ങളും ഏറ്റുവാങ്ങിയിട്ടും കൈവിടാതെ കൂടെ നിന്ന രാഹുൽ ഈശ്വർ മറക്കില്ല നിങ്ങളെ’, ‘യുക്രെയിനും – ദിലീപും തമ്മിലെന്താ ബന്ധം’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ പിന്തുണച്ചുകൊണ്ട് രാഹുൽ ഈശ്വർ മുൻപ് രംഗത്തെത്തിയിരുന്നു. ദിലീപാണ് ശരിക്കും ഇരയായത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ്. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here