പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഗർഭിണിയെ അയൽവാസി വെടിവച്ചു കൊന്നു

0
219

ന്യൂഡൽഹി∙ ഡൽഹി സിരാസ്പുരിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. ഡൽഹി സ്വദേശിനിയായ രഞ്ജു(30) ആണ് മരിച്ചത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിയുതിർത്തത്. വെടിയേറ്റ ഗർഭം അലസിയ രഞ്ജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഹരീഷിനെയും തോക്കിന്റെ ഉടമസ്ഥനായ ഹരീഷിന്റെ സുഹൃത്ത് അമിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം മൂന്നിനാണ് സംഭവം. ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ഹരീഷ്. ഇയാളുടെ വീട്ടിൽ നടന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ശബ്ദം ഉയർന്നതോടെ രഞ്ജു തന്റെ വീടിന്റെ ബാൽ‌ക്കണിയിൽ ഇറങ്ങിനിന്ന് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഹരീഷ്, രഞ്ജുവിനു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

കഴുത്തിൽ വെടിയേറ്റ രഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ബിഹാർ സ്വദേശിയായ രഞ്ജുവും ഭർത്താവും ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here