​ഗർഭിണിയായ സന ഖാനെ പിടിച്ച് വലിച്ച് കൊണ്ടുപോയി, ഭർത്താവ് അനസിനെതിരെ വിമർശനം; യാഥാർഥ്യം വെളിപ്പെടുത്തി താരം

0
206

ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ നടി സന ഖാനും ഭർത്താവ് അനസ് സയിദും പങ്കെടുത്തിരുന്നു. അമ്മയാവാൻ തയാറെടുക്കുന്ന സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന അനസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഭർത്താവിനോടൊപ്പം കിതച്ചു നടന്നു നീങ്ങുന്ന സനയെയാണ് വിഡിയോയിൽ കണ്ടത്. അനസിന് നേരെ വിമർശനം കടുത്തതോടെ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സന ഖാൻ. സോഷ്യൽ മീഡിയയിലൂടെയാണ് വിശദീകരണം.

‘ഈ വിഡിയോ ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്ക് ഇത് വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ഡ്രൈവറെ ബന്ധപ്പെട്ടാൻ സാധിച്ചില്ല. അന്ന് പതിവിലധികം സമയം നിന്നത് കൊണ്ട് വിയർക്കാൻ തുടങ്ങി. വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടു- സന ഖാൻ പറഞ്ഞു.

അദ്ദേഹം എന്നെ അവിടെ നിന്ന് കൊണ്ടുപോകാനാണ് ശ്രമിച്ചത്. എനിക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനും വേണ്ടിയായിരുന്നു. അവിടെ മറ്റ് അതിഥികൾ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ നമുക്ക് വേഗം പോകാമെന്ന് ഞാനാണദ്ദേഹത്തോട് പറഞ്ഞത്. ഇതിനെ വേറൊരു രീതിയിൽ ചിന്തിക്കരുത്. നിങ്ങളുടെ ഉത്കണ്ഠക്ക് ഒരിക്കൽ കൂടി നന്ദി’- സന സംഭവം വിവരിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here