തെരച്ചിലിൽ കരച്ചിൽ കേട്ടു; പ്രസവിച്ച ഉടനെ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച് പോലീസ്; രക്തസ്രാവത്തിന് ചികിത്സതേടിയ യുവതിയുടെ കുഞ്ഞെന്ന് കണ്ടെത്തി

0
240

ആലപ്പുഴ: രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് പോലീസ്. പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശുവിനെയാണ് പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആറന്മുള സ്വദേശിനിയാണ് കുഞ്ഞിനെ വീട്ടിലെ ബക്കറ്റിൽ ഉപേക്ഷിച്ചത്.

കണ്ടെത്തിയ ഉടൻതന്നെ പോലീസുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. വീട്ടിൽ വെച്ച് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായ യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിുകയായിരുന്നു.

ആശുപത്രി അധികൃതർ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയതോടെയാണ് സംശയം തോന്നിയത്. കുഞ്ഞ് മരിച്ചെന്നും ഇതിനിടെ മൊഴി നൽകി. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് ചെങ്ങന്നൂർ പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here