യുവാവിന്റെ സ്വകാര്യഭാ​ഗം കടിച്ച് പറിച്ച് പിറ്റ്‍ബുൾ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

0
361

വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുൾ. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നുമായി പിറ്റ്ബുൾ അക്രമത്തിൽ ജീവൻ നഷ്‌ടപ്പെട്ടതടക്കം അനേകം വാർത്തകളാണ് വരുന്നത്. അതിനാൽ തന്നെ പലർക്കും പിറ്റ്ബുള്ളിനോട് ഭയവും ഉണ്ട്. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നത് എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ഒരാളുടെ സ്വകാര്യഭാ​ഗത്ത് പിറ്റ്ബുൾ കടിച്ചു. പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു.

ഹരിയാനയിലെ കർണാൽ ജില്ലയിലാണ് 30 -കാരനായ യുവാവിന്റെ സ്വകാര്യഭാ​ഗം നായ കടിച്ചെടുത്തത്. വ്യാഴാഴ്ച പുലർച്ചെ തന്റെ പറമ്പിൽ നിൽക്കുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. പിന്നാലെ, ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഗരോണ്ടയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ഇയാളുടെ നില ഗുരുതരമായതിനാൽ പിന്നീട് കർണാലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശേഷം യുവാവിനെ അക്രമിച്ചതിൽ രോഷം കൊണ്ട ​ഗ്രാമവാസികൾ കൂടുതൽ അക്രമണം ഉണ്ടാകാതിരിക്കാൻ നായയെ അടിച്ച് കൊല്ലുകയായിരുന്നുവത്രെ.

സംഭവം പൊലീസിൽ അറിയിച്ചതോടെ പരിക്കേറ്റ യുവാവിന്റെയും വീട്ടുകാരുടെയും മൊഴിയെടുത്തു. പാടത്ത് നിൽക്കുകയായിരുന്നു യുവാവ്. ആ സമയത്ത് പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുന്ന യന്ത്രത്തിന്റെ അടുത്തിരിക്കുകയായിരുന്നു നായ. ആ നേരത്താണ് നായ കരൺ എന്ന യുവാവിന്റെ സ്വകാര്യഭാ​ഗത്ത് കടിച്ചത് എന്നാണ് യുവാവും വീട്ടുകാരും പറഞ്ഞത് എന്ന് പൊലീസ് പറയുന്നു.

നായ കടിച്ച ഉടനെ തന്നെ അയാൾ നിലത്ത് കിടന്ന തുണി എടുത്ത് നായയുടെ വായിൽ തിരുകി. അതോടെ കൂടുതൽ നായയ്ക്ക് അക്രമിക്കാൻ സാധിച്ചില്ല. എന്നാൽ, അപ്പോഴേക്കും യുവാവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവ് പരിക്കേറ്റ് കരയുന്ന ശബ്ദം കേട്ടിട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചു.

നായയുടെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

(ചിത്രം പ്രതീകാത്മകം)

LEAVE A REPLY

Please enter your comment!
Please enter your name here