ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

0
218

മലപ്പുറം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടൻ മാമുക്കോയ ചികിത്സയില്‍. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു മാമുക്കോയ. ഉടൻതന്നെ മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം നിലവിലുള്ളത്. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്.രാത്രി പത്തുമണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here