ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; മൂന്നു മാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍

0
177

കാസർകോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ ലഹരി മരുന്നുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെയാണ് കേസുകളുടെ എണ്ണവും വര്‍ധിച്ചത്. കഴിഞ്ഞ മാസം മാത്രം കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 335 മയക്കുമരുന്ന് കേസുകള്‍. ജനുവരിയില്‍ ഇത് 70 ആയിരുന്നു. ഫെബ്രുവരിയിൽ 80 കേസുകൾ രജിസ്റ്റർ ചെയ്തു.

ജനുരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 485 മയക്കുമരുന്ന് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ ലഹരി മരുന്നുകള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണവും കൂടിയത്. മൂന്ന് മാസത്തിനിടയില്‍ 510 പേരാണ് ജില്ലയില്‍ മയക്കുമരുന്ന് കടത്തില്‍ അറസ്റ്റിലായത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണ്ണികളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ബംഗളൂരുവില്‍ നിന്നാണ് രാസ ലഹരികള്‍ കൂടുതലും എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരാണ് മയക്ക് മരുന്ന് കടത്തില്‍ പിടിയിലായി.

തുടര്‍ച്ചയായ പരിശോധനകളിലൂടെ ലഹരി മരുന്ന് വ്യാപാരം കുറയ്ക്കാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here