റിയാദ്: മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിന് (റൗദാ ശരീഫ്) ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വർണം പൂശിയ പുതിയ വേലി ചെമ്പ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു.
മസ്ജിദുന്നബവിയുടെ ദൃശ്യഭംഗി സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മരംകൊണ്ടുള്ള വേലി മാറ്റി സ്വർണം പൂശിയ പുതിയ ചെമ്പ് വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്. ശുദ്ധമായ ചെമ്പിലാണ് ഇത് നിർമിച്ചിരിക്കുന്നത്.