ഐക്യം വിളിച്ചോതി പെരുന്നാള്‍ വീഡിയോ ചെയ്തു; ത്രിപുരയില്‍ ഹിന്ദു വ്‌ളോഗറെ അക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

0
232

അഗര്‍ത്തല: പെരുന്നാളിനെടനുബന്ധിച്ച് വീഡിയോ ചെയ്ത ഹിന്ദു വ്‌ളോഗറെ അക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ത്രിപുരയിലെ ബപന്‍ നന്ദി Bapan Nandi എന്ന വ്‌ളോഗറാണ് അക്രമത്തിനിരയായത്. സാമുദായിക ഐക്യം പ്രതിപാദിക്കുന്ന നാലുമിനുട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമമുണ്ടായത്. പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അക്രമം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വനിതാ നേതാവ് ബപനെ കോളറില്‍ പിടിച്ചു വലിച്ച് മുഖത്തടിക്കുന്നത് വ്യക്തമാണ്. മുസ്‌ലിമായി വേഷമിട്ടതെന്തിനെന്ന് ചോദിച്ചാണ് അടി. തന്നെ ഉപദ്രവിക്കരുതെന്ന് വ്‌ളോഗര്‍ കെഞ്ചുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

സംഭവത്തെ സി.പി.എം ശക്തമായി അപലപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അതിശയകരമല്ലെന്നും ജിതേന്ദ്ര ചൗധരി എം.എല്‍.എ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here