ജെ.ഡി.എസ് സ്ഥാനാർഥിയെ നിർത്തിയില്ല; നഞ്ചൻഗോഡ് കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ

0
254

നഞ്ചൻഗോഡ്: ജെ.ഡി.എസ് സ്ഥാനാർത്ഥിയെ നിർത്താത്തതിനെ തുടർന്ന് കർണാടകയിലെ നഞ്ചൻഗോഡ് കോൺഗ്രസും ബി ജെ പി യും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങി.മുൻ എം പി ധ്രുവ് നാരായണന്റെ മകൻ ദർശൻ ധ്രുവ് നാരായണൻ ആണ് കോൺഗ്രസ് സ്ഥാനാർഥി.

മുൻ എം.പി ധ്രുവ് നാരായണൻ കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. ഭാര്യ വീണ ഏപ്രിൽ ആദ്യം മരിച്ചു. ഇതേ തുടർന്ന് മകൻ ദർശൻ ധ്രുവനാരായണനെ നഞ്ചൻഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു കുടുംബത്തോടുള്ള ബഹുമാനാർത്ഥം സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് ജനതാദൾ സെക്കുലർ തീരുമാനിക്കുകയായിരുന്നു.

സിറ്റിംഗ് എം.എൽ.എ ബി.ഹർഷവർദ്ധനാണു ബി.ജെ.പി സ്ഥാനാർഥി. 2018 ൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തതാണു നഞ്ചൻഗോഡ് മണ്ഡലം.

LEAVE A REPLY

Please enter your comment!
Please enter your name here