എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ടു വരണം; അല്ലാതെ ചായക്കടകളിൽ ഇരുന്ന് പറഞ്ഞാൽ, പറഞ്ഞവന്മാരുടെ വീട്ടിൽ കയറി ഇടിക്കും; വൈറലായി യുവാവിന്റെ ‘ഭീഷണി’ – Video

0
253

ആവശ്യമില്ലാത്ത വ്യാജപ്രചാരണങ്ങൾ വ്യക്തികൾക്ക് എതിരെ നടക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കാറുള്ളത്. സെലിബ്രിറ്റികളെ കുറിച്ച് മാത്രമല്ല, സാധാരണക്കാരെ കുറിച്ചും അവരവരുടെ നാടുകളിൽ അപവാദ പ്രചരങ്ങൾ നടക്കുന്നത് വലിയ മാനസിക വിഷമമാണ് സൃഷ്ടിക്കുന്നത്.

ഇത്തരത്തിൽ തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തുന്നവർക്ക് എതിരെ പരസ്യമായി മൈക്ക് കെട്ടി വെല്ലുവിളി നടത്തിയിരിക്കുകയാണ് ഒരു യുവാവ്. നാട്ടുകാരോടായി മൈക്ക് എടുത്ത് മഅസഭ്യ വർഷത്തോടെ കാര്യം അവതരിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

നാട്ടിൽ തന്നെ പറ്റി അപവാദം പറഞ്ഞ് പ്രചരിപ്പിച്ച ചിലരെ ലക്ഷ്യം വെച്ചാണ് ഈ യുവാവ് കവലയിലെത്തി മൈക്കുമായി ഭീഷണി മുഴക്കിയിരിക്കുന്നത്. നിറയെ അസഭ്യവാക്കുകൾ ഉപയോഗിച്ച ഭീഷണി ആണെഅങകിലും സോഷ്യൽമീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

‘ഇത്രയും പറയണമെങ്കിൽ എനിക്ക് അത്രയ്ക്ക് മാനസിക വിഷമമുണ്ട്. വീടിനു കല്ലിട്ട അന്നു തുടങ്ങി, എന്നെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയാണ്. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ടു വന്ന് സംസാരിക്കണം. അല്ലാതെ അവിടെയും ഇവിടെയും ചായക്കടകളിൽ ഇരുന്ന് പറഞ്ഞാൽ, പറഞ്ഞവന്മാരുടെ വീട്ടിൽ കയറി ഇടിക്കും. അതിൽ യാതൊരു മാറ്റവുമില്ല.”- എന്നൊക്കെയാണ് യുവാവ് പറയുന്നത്.

കൂടാതെ, അപവാദം പറഞ്ഞു നടക്കുന്നവർ ഇതൊരു അറിയിപ്പായി കാണണമെന്നും യുവാവ് പറയുന്നുണ്ട്. അതേസമയം, ഇത് എവിടെയാണ് നടന്നതെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here