കാസര്‍ഗോഡ് കറന്തക്കാട് പോക്കറ്റില്‍ കൈയിട്ട് കാശെടുത്തതിനെച്ചൊല്ലി തര്‍ക്കം; മദ്യപാനത്തിനിടെ യുവാവിന് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു

0
199

കാസര്‍ഗോഡ് കറന്തക്കാട് മദ്യപാനത്തിനിടെ യുവാവിന് കുത്തേറ്റു. നീലേശ്വരം സ്വദേശി ബിജുവിനെയാണ് ബിയര്‍ കുപ്പികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. പ്രതി ബിഹാര്‍ സ്വദേശി സന്ദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യാപാനത്തിനിടെ ബിജുവിന്റെ കീശയില്‍ നിന്ന് സന്ദേശ് അനുവാദമില്ലാതെ പണം എടുത്തു എന്നതാണ് തര്‍ക്കത്തിന് കാരണം. പിന്നീട് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അതിനിടെയാണ് ബിഹാര്‍ സ്വദേശിയായ സന്ദേശ് തൊട്ടടുത്ത് ഉപേക്ഷിച്ച ബിയര്‍ കുപ്പി എടുത്ത് ബിജുവിനെ കുത്തിയത്. നെഞ്ചിനും മുഖത്തും ബിജുവിന് സാരമായി പരുക്കേറ്റു.

ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റ ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ മദ്യ ലഹരിയിലുണ്ടായ അക്രമം മാത്രമാണെന്നാണ് പൊലീസിന്റെ നിഗമനം. ബിഹാര്‍ സ്വദേശിയായ സന്ദേശിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്തേറ്റ ബിജു മോഷണ കേസുകളിലെ പ്രതിയാണ്. കാഞ്ഞങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇയാള്‍ക്കെതിരെ വാറന്റും നിലവിലുണ്ട്. പരുക്ക് ഭേദമായാല്‍ ബിജുവിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here