‘ചിക്കന്‍റെ അകത്ത് ജീവനുള്ള പുഴുക്കള്‍ നുരയുന്നു’; റെസ്റ്റോറന്‍റില്‍ നിന്നുള്ള വീഡിയോ…

0
498

ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികള്‍ പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന അനുഭവങ്ങളാകട്ടെ, വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.

ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. പൊരിച്ച ചിക്കന്‍റെ അകത്ത് നുരയ്ക്കുന്ന ജീവനുള്ള പുഴുക്കളാണ് വീഡിയോയില്‍ കാണുന്നത്.

ഒരു മലേഷ്യൻ റെസ്റ്റോറന്‍റിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പൊരിച്ച ചിക്കൻ വാങ്ങി പകുതിയിലധികവും കഴിച്ചിരിക്കുന്നു. ഇതിന് ശേഷം അകത്തെ ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. ഒന്നല്ല- മറിച്ച് ഒരു കൂട്ടം പുഴുക്കള്‍ തന്നെയാണ് അകത്തുള്ളത്. ഇത് വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.

യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ കണ്ടിരിക്കാൻ പോലുമാകില്ലെന്നാണ് മിക്കവരും കമന്‍റില്‍ പറയുന്നത്. ഇത് അവിശ്വസനീയമാണെന്ന് പറയുന്നവരുമുണ്ട്. അതേസമയം ഇതേ റെസ്റ്റോറന്‍റില്‍ നിന്ന് സമാനമായ അനുഭവങ്ങളുണ്ടായതായി പലരും വീഡിയോയ്ക്ക് താഴെ കമന്‍റില്‍ സൂചിപ്പിക്കുന്നുണ്ട്.

ഉപഭോക്താവ് ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്റ്റോറന്‍റ് അധികൃതരോട് പരാതിപ്പെടുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. എന്തായാലും വീഡിയോ വ്യാപകമായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്.  ലക്ഷക്കണക്കിന് പേര്‍ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു.

വീഡിയോ….

കഴിഞ്ഞ ദിവസം ഒരു യുവതി,  ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് കല്ല് കിട്ടിയത് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോട്ടോ സഹിതമാണ് ഇവര്‍ തന്‍റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്.  അറിയാതെ കല്ല് കടിച്ചതോടെ പല്ല് പൊട്ടിപ്പോകേണ്ടതായിരുന്നു എന്നും എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ഇവര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here