ഉംറക്കിടെ ഹജറുൽ അസ്‌വദ് ചുംബിക്കാനോടിയെത്തി വനിത, വൈറലായി വീഡിയോ

0
301

മക്ക- ഉംറ നിർവഹിക്കുന്നതിനിടെ മക്കയിലെ വിശുദ്ധ ഹറമിലെ ഹജറുൽ അസ്‌വദിൽ ചുംബിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. ഉംറ നിർവഹിക്കുന്നതിനിടെ കഅ്ബയെ വലംവെക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് ഓടിയെത്തി ഹജറുൽ അസ് വദിനെ ചുംബിക്കുകയായിരുന്നു. ചുംബിച്ച ശേഷം ഇരുകൈകളും ആകാശത്തേക്കുയർത്തി ഇവർ സന്തോഷം പ്രകടിപ്പിച്ച് തിരിച്ചുവരുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here