ഒന്നരവയസ്സുകാരനെ പൂച്ച മാന്തി; മരുന്നുകിട്ടാതെ വട്ടം കറങ്ങി കുടുംബം

0
515

കുമ്പള : മുറ്റത്ത്‌ കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ പൂച്ച മാന്തി. വിവിധ ആസ്പത്രികളിൽ കുട്ടിയെ എത്തിച്ചിട്ടും പ്രതിരോധമരുന്ന് ലഭിക്കാതെ വട്ടം കറങ്ങി കുടുംബാംഗങ്ങൾ. കുമ്പള ഭാസ്കരനഗറിലെ മുഹമ്മദ് അസീസ്-സുബൈദ ദമ്പതിമാരുടെ മകൻ മുഹമ്മദ് ഇസീനിനെയാണ്‌ പൂച്ച മാന്തിയത്. വീട്ടുപരിസരത്ത് എന്നും വരാറുണ്ടായിരുന്ന പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ മാന്തിയത്. തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയുമായി തൊട്ടടുത്തുള്ള കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി. മരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് ജനറൽ ആസ്പത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും എത്തിയെങ്കിലും മരുന്ന് ലഭിച്ചില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരുന്നുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് നിരന്തരം ഫോൺ ചെയ്തെങ്കിലും ആരും ഫോണെടുത്തില്ല. അവസാനപ്രതീക്ഷയെന്ന നിലയിൽ മംഗൽപാടിയിലെ താലൂക്ക്‌ ആസ്പത്രിയിലെത്തി. അവിടെയും ഇതേ അവസ്ഥ. പിന്നിട് തലപ്പാടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തി സമാനമായ വേറൊരു മരുന്ന് നൽകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here