പന്തുകള്‍ അതിര്‍ത്തി കടക്കും! ഷാക്കിബ് അല്‍ ഹസന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

0
307

കൊല്‍ക്കത്ത: ഇംഗ്ലീഷ് ക്രിക്കറ്റര്‍ ജേസണ്‍ റോയിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പകരമാണ് റോയ് എത്തുന്നത്. താരലേലത്തില്‍ 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റോയിയെ ആരും ടീമിലെടുത്തിരുന്നില്ല. ഇപ്പോള്‍ 2.8 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സേവനും നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായിരുന്നു. മുമ്പും കൊല്‍ക്കത്തയ്ക്കും വേണ്ടി കളിച്ചിട്ടുള്ള താരമാണ് റോയ്. കൊല്‍ക്കത്തയെ കൂടാതെ ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്ക് വേണ്ടിയും റോയ് കളിച്ചിട്ടുണ്ട്. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാാദിന് വേണ്ടിയാണ് അവസാനമായി കളിച്ചത്.

അന്ന് അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 150 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി 64 ടി20 മത്സരങ്ങള്‍ കളിച്ച റോയ് 1522 റണ്‍സ് നേടി. 137.61 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കും വ്യക്തിപരമായ കാരണങ്ങളാലുമാണ് ഷാക്കിബ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. താരലേലത്തില്‍ ഒന്നരക്കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഷാകിബിനെ സ്വന്തമാക്കിയിരുന്നത്.

kolkata knight riders sign english opener after shakib al hasan opts out ipl saa

ശ്രേയസിന്റെ പരിക്ക് തന്നെ കൊല്‍ത്തത്ത് താങ്ങാനാവുന്നതിനും അപ്പുറമാണ്. സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ പഞ്ചാബ് കിംഗ്സിനെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, റഹ്മാനുള്ള ഗുര്‍ബാസ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി എന്നിവരാണ് ടീമിലെ മറ്റു ഓവര്‍സീസ് താരങ്ങള്‍. ആറിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here