തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തി; ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചു; പ്രധാനമന്ത്രിക്കെതിരേ പരാതി

0
316

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാതിയുമായി യുവാവവ്. കൊച്ചിയിലെ റോഡ് ഷോയോടു  അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍.

കാര്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here