‘ഡോണ്ടൂ… ഡോണ്ടൂ’ ആധാര്‍-പാന്‍ ലിങ്ക് ചെയ്യാം എന്ന് കരുതി ആ ലിങ്കില്‍ കേറി ക്ലിക്കല്ലേ..; മുന്നറിയുപ്പമായി കേരളാ പോലീസ്

0
235

ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടിയിരുന്നു. 2023 ജൂണ്‍ 30 വരെ പിഴയോടുകൂടി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇതുവരെ ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാത്തവരെ ലക്ഷ്യം വെച്ച് ചില ഓൺലൈന്‍ തട്ടിപ്പുകാര്‍ ഇറങ്ങിയുട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കു എന്നിങ്ങനെയുള്ള മെസെജുകളും ഒടിപികളും വഴിയാണ് ഇക്കൂട്ടര്‍ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം ചതിക്കുഴില്‍ വീഴരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്.

കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി വാർത്തകളുണ്ട്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കുക.
https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here