പ്രവാസിയെ വെട്ടിയ സംഘത്തിലെ നാലു പേർ കൂടി അറസ്റ്റിൽ

0
215

കാഞ്ഞങ്ങാട് ∙ സ്കൂട്ടറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യവേ പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിയ സംഘത്തിലെ നാലു പേരെ കൂടി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ അജിത്ത് (29), കാഞ്ഞങ്ങാട് മുത്തപ്പൻ തറയിലെ മനുരാജ് (27), അനുരാജ് (34), മുക്കൂട്ടെ നിധീഷ് (29) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മേലടുക്കത്തെ പ്രശോബ് (23), മൂലക്കണ്ടത്തെ ശ്യാംകുമാർ (31) എന്നിവരെ കഴിഞ്ഞ11ന് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസിലുൾപ്പെട്ട എല്ലാവരും അറസ്റ്റിലായി. കഴിഞ്ഞ മാസം 11ന് സ്കൂട്ടറിൽ പോകവേ നെല്ലിത്തറയിൽ വച്ചാണ് ചന്ദ്രൻ വെട്ടേറ്റത്. ഭാര്യ രമ്യയ്ക്കൊപ്പം കാഞ്ഞങ്ങാട് നിന്നു കൊടവലത്തേക്കു പോകുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ചന്ദ്രനെ തടഞ്ഞു നിർത്തുകയും വടിവാൾ കൊണ്ട് കാലിനു വെട്ടുകയും ആയിരുന്നു. പ്രതികൾ നാലുപേരും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു കടന്നിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here