വാഹനമോഷണ കേസുകളിൽ പ്രതിയായ കാസർകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

0
161

മംഗളൂരു : വാഹനമോഷണ കേസുകളിൽ പ്രതിയായ മലയാളിയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോട്ടെക്കാറിലെ മരമില്ലിനരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശി അഹമ്മദ് റംസാനെയാണ്‌ (26) ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി മൂന്നിനാണ് വാഹനമോഷണം നടന്നത്. വാഹന ഉടമയായ മുഹമ്മദ് ഷരീഫ് ഉള്ളാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട്, ബെൽത്തങ്ങാടി, മടിക്കേരി, കുമ്പള എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ വാഹനമോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here