‘തന്നെ മറ്റാരെങ്കിലും വിവാഹം കഴിക്കും’; കാമുകിയുടെ ഹർജിയിൽ കൊലക്കേസ് പ്രതിക്ക് അടിയന്തര പരോൾ

0
187

ബെംഗളൂരു∙ കാമുകിയെ വിവാഹം ചെയ്യുന്നതിനായി കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. പത്ത് വർഷം തടവുശിക്ഷ ലഭിച്ച ആനന്ദ് എന്ന യുവാവിനാണ് അസാധാരണ സാഹചര്യം എന്ന് വിലയിരുത്തി 15 ദിവസത്തെ പരോൾ നൽകിയത്. ആനന്ദിന്റെ അമ്മയും കാമുകി നീതയുമാണ് കോടതിയെ സമീപിച്ചത്.

തങ്ങൾ ഒൻപത് വർഷമായി പ്രണയത്തിലാണെന്നും ആനന്ദിന് പരോൾ ലഭിച്ചില്ലെങ്കിൽ വീട്ടുകാർ മാറ്റാർക്കെങ്കിലും തന്നെ വിവാഹം ചെയ്തുകൊടുക്കുമെന്നും 30കാരിയായ നീത കോടതിയിൽ പറഞ്ഞു. എന്നാൽ വിവാഹത്തിനായി പരോൾ നൽകാൻ ചട്ടമില്ലെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിൽ മാനുവൽ അനുസരിച്ച് അസാധാരണ സാഹചര്യത്തിൽ പരോൾ അനുവദിക്കാമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

കൊലക്കേസിൽ ആനന്ദിന് ജീവപര്യന്തം തടവുശിക്ഷയാണു ലഭിച്ചത്. പിന്നീട് ഇത് പത്ത് വർഷമായി കുറയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here