ഥാറിനെ വീഴ്ത്താന്‍ ജിംനി, ഈ ബൊലേറോയെ വീഴ്ത്താന്‍ ആരുണ്ടെടാ..; വെല്ലുവിളി തുടര്‍ന്ന് മഹീന്ദ്ര, ഞെട്ടിത്തരിച്ച് വാഹനലോകം

0
273

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ എസ്‌യുവി വാഹനങ്ങള്‍ കൊണ്ട് പേരെടുത്തവരാണ്. അതിലെ ഒരു ജനപ്രിയ മോഡലാണ് ബൊലേറോ. വളരെ പരിമിതമായ ഫീച്ചറുകളില്‍ വരുന്ന ഈ എസ്‌യുവിക്ക് ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ വളരെ ക്രേസാണ്.

സ്ഥിരമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര മോഡലാണ് ബൊലേറോ. കമ്പനിയുടെ ബെസ്റ്റ് സെല്ലറിന് ഒരു അപ്ഡേറ്റ് അനിവാര്യമായി വന്നിട്ടുണ്ട്. കുറച്ച് കൂടി വലിയ ഒരളവിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന തരത്തില്‍ അകത്തും പുറത്തും രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ത്തന്നെ പുതുതലമുറ ബൊലേറോയ്ക്കായി ഏറെ ആകാംഷയോടെയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്.

ഈ കാത്തിരിപ്പ് വിചാരിച്ചതിലും അപ്പുറം സര്‍പ്രൈസാണ് വാഹനപ്രേമികള്‍ക്ക് ഒരുക്കിവെച്ചിരിക്കുന്നത്. ഇതിന്റെ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങല്‍ വാഹനലോകത്ത് കത്തിപ്പടര്‍ന്നിരിക്കുകയാണ്. ബൊലേറോയുടെ പുറത്തിങ്ങാനിരിക്കുന്ന സെവന്‍ സീറ്റര്‍ വേരിയന്റിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Mahindra ने लांच किया न्यू Bolero कट्टा, Scorpio-N से मिलेंगे ज्यादा फीचर्स, लुक देख हो जाओगे दीवाने

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനിലാണ് പുതിയ 7 സീറ്റര്‍ ബൊലേറോ വരുന്നത്.  5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന ഈ എഞ്ചിന്‍ 3600 ആര്‍പിഎമ്മില്‍ 76 പിഎസ് കരുത്തും 1600, 2200 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ബി2 സെഗ്മെന്റ് എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ. ഇതില്‍ പരമാവധി 7 പേര്‍ക്ക് ഇരിക്കാം. 9.53 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ബൊലേറോ 2022-ന്റെ എക്സ് ഷോറൂം വില. ഈ വില അടിസ്ഥാന വേരിയന്റായ B4 നാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റ് B6 OPT ന് 10.48 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില.

LEAVE A REPLY

Please enter your comment!
Please enter your name here