ചരിത്രനിമിഷം; ആസ്‌ത്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ജിഹാദ് ദിബ്

0
197

സിഡ്‌നി: ആസ്‌ത്രേലിയയില്‍ ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ലെബനാന്‍ വംശജനായ ജിഹാദ് ദിബ്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ മന്ത്രിയായാണ് ദിബ് ചുമതലയേറ്റത്. ബാങ്ക്സ്റ്റൗണില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിഹാദ് ദിബ് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബിസ് ലി മുമ്പാകെയാണ് വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് സത്യവാചകം ചൊല്ലിയത്.

ഏപ്രില്‍ 6 വ്യാഴാഴ്ച്ചയാണ് ചടങ്ങ് നടന്നത്. കസ്റ്റമര്‍ സര്‍വീസ് & ഡിജിറ്റല്‍ ഗവണ്‍മെന്റ് , എമര്‍ജന്‍സി സര്‍വീസസ്, യുവജന നീതി എന്നീ വകുപ്പുകളാണ് ദേബിന് നല്‍കിയിരിക്കുന്നത്.

ലെബനനില്‍ ജനിച്ച ദിബിന് രണ്ട് വയസുള്ളപ്പോഴാണ് കുടുംബം ആസ്‌ത്രേലിയയിലേക്ക് കുടിയേറിയത്. ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ആസ്‌ത്രേലിയയിലെ പഞ്ച് ബൗള്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ല്‍ പ്രൈഡ് ഓഫ് ആസ്‌ത്രേലിയ ബഹുമതി നേടിയും ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here