സഞ്ജുവിന്റെ റോയൽസിനായി ആർപ്പുവിളിച്ച് ജയറാമും ബിജു മേനോനും, ജോണി ആന്റണിക്ക് ആശ്വാസം; വെെറലായി വീഡിയോ

0
188

ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർ കിങ്സ് –രാജസ്ഥാൻ റോയൽസ് പോരാട്ടം കാണാനായി നടന്മാരായ ജയറാം, ബിജു മേനോൻ, ജോണി ആന്റണി എന്നിവർ സ്റ്റേഡിയത്തിലെത്തി. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനായിരുന്നു താരങ്ങളുടെ പിന്തുണ. ചെന്നെെയിൽ വെച്ചായിരുന്നു മത്സരം.

മത്സരം മുറുകുമ്പോൾ ടെൻഷനടിച്ചിരിക്കുന്ന ജോണി ആന്റണിയെ കാണാം. റോയൽസ് വിജയിച്ചപ്പോൾ ബിജു മേനോൻ ആവേശം കൊണ്ട് തുള്ളിച്ചാടുകയാണ്. രാജസ്ഥാൻ റോയൽസ് ജേഴ്സിയിലായിരുന്നു ഇരുവരും. ആവേശത്തോടെ മത്സരം കാണുന്ന ജയറാമിനേയും വീഡിയോയിൽ കാണാം.

രാജസ്ഥാൻ ജേഴ്സി സമ്മാനിച്ച സഞ്ജുവിനുള്ള നന്ദി ബിജു മേനോൻ അറിയിച്ചിട്ടുണ്ട്. ജേഴ്സിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ബിജു മേനോൻ നന്ദിയറിയിച്ചത്. താരത്തിന്റെ പേര് എഴുതിയ ജേഴ്സിയാണിത്.
ചെന്നെെക്കെതിരായ വാശിയേറിയ പോരാട്ടത്തിനൊടുവിൽ മൂന്ന് റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ജഡേജയും ധോണിയും പൊരുതിയെങ്കിലും അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിൽ സഞ്ജുവിന്റെ ടീം വിജയം സ്വന്തമാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here