മുസ്ലിം ലീഗ് ഷിറിയ വാർഡ് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി

0
151

ബന്തിയോട്: റമദാന്‍ റിലീഫിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് 15-ാം വാര്‍ഡ് ഷിറിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ഗ്രീൻ സ്റ്റാർ കമ്മിറ്റി സംയുക്തമായി 125 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും, ഒരു വ്യക്തിയുടെ വീട്‌ അറ്റകുറ്റപ്പണിക്ക്‌ ഒരു ലക്ഷം രൂപയും മറ്റൊരു വീട്ടിലെ ടോയിലറ്റ്‌ നിർമ്മിക്കാൻ പതിനായിരം രൂപയും ഒരു യുവാവിന്ന് തന്റെ ജോലി ആവഷ്യത്തിന്നായി സൈക്കിളും വിതരണം ചെയ്തു.

മുസ്ലിം ലീഗ്‌ ജില്ലാ നേതാക്കളായ ടിഎ മൂസ, എംബി യൂസുഫ്, മണ്ഡലം പ്രസിഡന്റ് അസീസ്‌ മരിക്കെ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹമീദ്‌ ബന്ദിയോട്‌, യൂത്ത്‌ ലീഗ്‌ നേതാവ്‌ മജീദ്‌ പചംബള, എന്നിവർ സംബന്ധിച്ചു. കൂടാതെ പരിപാടിയിൽ നാട്ടിലെ പൗര പ്രമുകരും പാർട്ടി പ്രവർത്തകരും സംബന്ധിച്ചു.

മുസ്ലിം ലീഗ്‌ വാർഡ് പ്രസിഡന്റ് അബു ഷിറിയ, സെക്രട്ടറി മജീദ്‌ ഓണന്ദ, ട്രഷറർ ഹനീഫ്‌ എം എസ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിയിൽ അകമഴിഞ്ഞ്‌ സഹായിച്ച സഹകരിച്ച എല്ലാവർക്കും സിദ്ദീഖ്‌ അജ്മാൻ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here