ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അത് , ഭരത്തിന് പകരം സഞ്ജു വന്നാൽ മികച്ചതായിരിക്കും; ട്വിറ്ററിൽ അഭിപ്രായവുമായി ആരാധകർ

0
149

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തെ ടീമിൽ പരിഗണിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്തായാലും ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

ശക്തരായ ഓസ്‌ട്രേലിയയെ നേരിടാൻ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാലും ഏറ്റവും മികച്ച ടീം ആണിതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കെ.എസ് ഭരത്തിന് പകരം സഞ്ജു സാംസണെ പരിഗണിക്കണം ആയിരുന്നു എന്ന ആവശ്യവും ശക്തമാണ്. പന്ത് കളിക്കാതെ സാഹചര്യത്തിൽ ആക്രമിച്ച് കളിക്കാൻ കഴിവുള്ള സഞ്ജു വേണം എന്നാണ് പറയുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നാളുകളായി ഒരു ഐസിസി ട്രോഫി നേടിയിട്ട്. ആ പേരുദോഷം മാറ്റാൻ എന്തായാലും ഇന്ത്യക്ക് ജയിച്ചേ പറ്റു. ലോക കപ്പ് ഉൾപ്പെടെ ഈ വര്ഷം വരാനിരിക്കുന്നതിനാൽ 2 ഐസിസി ട്രോഫിയാണ് ഈ വർഷം ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ നേരത്തെ തന്നെ ടീം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here