ഐഫോൺ 13ന് വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ട്

0
259

ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഐഫോൺ മോഡലാണ് ഐഫോൺ 13. ഒരു ലക്ഷത്തിലേറെ വില കൊടുക്കേണ്ടി വരുന്ന പ്രോ മോഡലുകളേക്കാൾ ഇന്ത്യക്കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നത് താരതമ്യേന വില കുറഞ്ഞ വനില മോഡലായ ഐഫോൺ 13 ആണ്. ഐഫോൺ 14 കാര്യമായ മാറ്റങ്ങളില്ലാതെ എത്തിയതും 13ന്റെ വിൽപ്പന വർധിപ്പിച്ചു. ഫ്ലിപ്കാർട്ടിൽ ഐഫോൺ 13ന് ഇപ്പോൾ വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്പ്കാർട്ടിൽ സമ്മർ സേവർ ഡേയ്സ് സെയിലിലാണ് സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകൾ നൽകുന്നത്. ഏപ്രിൽ 13ന് ആരംഭിച്ച സെയിൽ ഏപ്രിൽ 17 വരെ മാത്രമാണുള്ളത്.

69,900 രൂപക്ക് ആപ്പിൾ സൈറ്റിലും ആപ്പിൾ സ്റ്റോറുകളിലും വിൽക്കുന്ന ഐഫോൺ 13 – 128 ജിബി വകഭേദം വെറും 56,999 രൂപ നൽകി ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം. ഇന്ത്യയിൽ ഈ മോഡലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിത്. ഫ്ലിപ്കാർട്ടിൽ 57,999 രൂപക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോൺ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 56,999 രൂപക്ക് സ്വന്തമാക്കാം. അപ്പോൾ 12,901 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്.

ഐഫോൺ 13 സവിശേഷതകൾ

എ15 ബയോണിക് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഐഫോൺ 13ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‍പ്ലേയും ദീർഘമായ ബാറ്ററി ലൈഫും ആപ്പിൾ നൽകിയിട്ടുണ്ട്. മുന്നിൽ 12എം.പിയുടെ സെൽഫി ഷൂട്ടറും പിന്നിൽ 12 എം.പി വീതമുള്ള ഡ്യുവൽ കാമറകളുമാണ് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here