വരും ആഴ്ചകൾ നിർണായകം; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 7,830 കോവിഡ് രോഗികൾ

0
186

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 7,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 40,215 ആയി.

വരും ആഴ്ചകൾ നിർണായകമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളിലും മുതിർന്നവരിലുമാണ് കോവിഡിന്റെ പുതിയ വകഭേദമായ XBB 1.16 പടർന്നു പിടിക്കുന്നത്. കോവിഡിനോടനുബന്ധിച്ച് രാജ്യവ്യാപകമായി പ്രഖ്യാപിച്ച മോക്ഡ്രിൽ ഇന്ന് സമാപിക്കും. 724 ​ജില്ലകളിലെ 33,685 ആരോഗ്യ കേന്ദ്രങ്ങളിലാണ് മോക്ഡ്രിൽ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here