രാജ്യത്ത് കോവി‍ഡ് രോഗികൾ 10,000 കടന്നു; 10–12 ദിവസങ്ങളിൽ കേസുകൾ വർധിക്കും

0
145

ന്യൂഡൽഹി∙ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 10,158 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെതിലും 30 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 230 ദിവസത്തിനിടെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്.  ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 44,998 ആയി.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,42,10,127 ആയി. 5,31,035 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.  അടുത്ത 10–12 ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുമെന്നും അതിനു ശേഷം വ്യാപനത്തിൽ കുറവുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസിന്റെ വകഭേദമായ എക്സ്ബിബി1.16 ആണ് വ്യാപനത്തിനു പിന്നിലെന്നും അത് അപകടകാരിയല്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.  ഫെബ്രുവരിയിൽ ഈ വകഭേദത്തിന്റെ വ്യാപനം 21.6 ശതമാനവും മാർച്ചിൽ 35.8 ശതമാനവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണമോ മരണനിരക്കോ കൂടിയിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here