സൗദി അറേബ്യയിൽ കാറ്റിലും മഴയിലും കെട്ടിടം ഇടിഞ്ഞുവീണു; കാറുകൾ തകർന്നു

0
302

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു.

ആളൊഴിഞ്ഞ നേരമായതുകൊണ്ട് ആർക്കും പരിക്കില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്. അൽഖസീമിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here