ഋതുരാജിന് മുന്നിൽ പ്രമുഖ ബോളറുമാർ എല്ലാം തല്ലുകൊള്ളികൾ, കണക്കുകൾ ഞെട്ടിക്കുന്നത്

0
193

2020 ഇന്ത്യൻ പ്രീമിയർ സീസൺ , ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അതുവരെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള മോശം സീസൺ .ആയിരുന്നു ആ കൊല്ലം നടന്നത്. ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിരയും ബോളിങ്ങും നിരയും ദുരന്തമായി മാറിയപ്പോൾ സ്വാഭാവികമായി നായകൻ ധോണി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ ടീമിലെ യുവതാരങ്ങൾക്ക് സ്പാർക്ക് പോരാ എന്ന അഭിപ്രായം ധോണി പറഞ്ഞു. യഥാർത്ഥത്തിൽ ധോണി ഉദ്ദേശിച്ചത് യുവതാരം ഋതുരാജ് ഗെയ‍്‍ക‍്‍വാദിനെയാണ്. ആ സീസണിൽ ടീമിലെത്തിയ യുവതാരം തുടക്ക മത്സരങ്ങളിൽ നിരാശപെടുത്തിയതുകൊണ്ടാണ് ധോണി അങ്ങനെ ഒരു വാക്ക് പറഞ്ഞത്

എന്നാൽ ധോണിയെ തന്നെ അതിശയിപ്പിച്ചുകൊണ്ട് സീസൺ അവസാനം പ്രകടനമാണ് നടത്തിയത്. അതോടെ ഋതുരാജിനെ തെറി പറഞ്ഞവർ എല്ലാം ധോണിയെ എയറിൽ കയറ്റി. ഒരു ക്ലാസ് ബാറ്റ്സ്മാന്റെ എല്ലാ ചേരുവകളും അയാളിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടമാണ് നടത്തിയത്. പിന്നീട് ചെന്നൈ ജേതാക്കളായ 2021 സീസണിൽ ഋതുരാജ് – ഫാഫ് ഡ്യൂ പ്ലെസിസ് സഖ്യമാണ് അവരുടെ വിജയത്തിൽ നിർണായക സാന്നിധ്യമായത്. അതിൽ തന്നെ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സ്പാർക്ക് ഉണ്ടെന്ന് അയാൾ ധോണിക്ക് മനസിലാക്കി കൊടുത്തു. കഴിഞ്ഞ സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇന്ത്യൻ ടീമിലെത്തി.

ഋതുരാജിന്റെ മികവ് തെളിയിക്കുന്ന മറ്റൊരു കണക്ക് നോക്കാം. ലോകത്തിലെ ഏറ്റവും മികച്ച ബോളറുമാർ എന്ന് വിശ്വസിക്കപ്പെടുന്ന ലോക്കി ഫെർഗൂസൻ, സുനിൽ നരെയ്ൻ, റഷീദ് ഖാൻ, ബുംറ ഉൾപ്പെടുന്നവർക്കെതിരെ അയാളുടെ ബാറ്റിംഗ് കണക്കുകൾ ഇങ്ങനെയാണ് :

56 (29) ഫെർഗൂസൻ

43 (34) സുനിൽ നരെയ്ൻ

43(25)റാഷിദ് ഖാൻ

21(10) vs ബുംറ

33(21) vs റബാഡ

33(13) ഉംറാൻ മാലിക്കിനെതിരെ

22(9) വേഴ്സസ് അൽസാരി ജോസഫ്

അതായത് ഈ ലോകത്തിലെ ഏറ്റവും മികച്ച ബോളറുമാർക്ക് എതിരെ അയാൾ നല്ല ആധിപത്യം കാണിച്ചിട്ടുണ്ട്. ഈ സീസൺ ആരംഭിച്ചപ്പോൾ തന്നെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ചുറിയാണ് താരം നേടിയിരിക്കുന്നത്. എന്തായാലും ഒരു കാര്യം വ്യക്തമാണ്, പണ്ട് ധോണി സ്പാർക്ക് ഇല്ലെന്ന് പറഞ്ഞ ആ പയ്യൻ കളിക്കുമ്പോൾ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഗ്രൗണ്ടുകൾക്ക് ഒരു സ്പാർക്കും ആവേശവുമൊക്കെ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here