സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

0
234

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.

ഹെൽത്ത് ക്ർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നൽകുകയും ചെയ്തിരുന്നു. കൃത്യമായ പരിശോധനകളില്ലാതെ ആരോഗിയ പ്രവർത്തകർ കാർഡ് വിതരണം ചെയ്യത് അടക്കം വിവാദങ്ങളുമുണ്ടായി. മാർഗ നിർദ്ദേശമനുസരിച്ച് പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here