ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ കണ്ടത് വെച്ചിട്ട് ഒരു കാര്യം വ്യക്തമാണ്, അവനാണ് ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ; യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ

0
220

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരബാദ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരത്തിൽ ടീം നേടിയ വിജയത്തിൽ തന്നെ സന്തോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ആരാധകർക്ക് മത്സരത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിരുന്നു. അർജുൻ ടെൻഡുൽക്കർ കന്നി വിക്കറ്റ് നേടിയത്, തിലക് വർമ്മയുടെ പ്രകടനം,, കാമറൂൺ ഗ്രീൻ നടത്തിയ വെടിക്കെട്ട് അങ്ങനെ നിരവധി സംഭവങ്ങൾ.

കാമറൂൺ ഗ്രീൻ തന്നെ ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഗ്രീൻ ലോക ക്രിക്കറ്റിലെ അടുത്ത ചർച്ചാവിഷയമാകുമെന്ന് ഇർഫാൻ പത്താൻ പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“കാമറൂൺ ഗ്രീൻ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാറാകാൻ പോകുന്നു. അവൻ കഴിവുള്ള ഒരു കളിക്കാരനാണ്, ഓരോ ദിവസം കഴിയുന്തോറും അവന്റെ കളി മികവ് ഉയർന്ന് വരും, നമ്മൾ എല്ലാവരും അവനെക്കുറിച്ച് ഇനി മുതൽ സംസാരിക്കും.”

എന്തായാലും തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച മുംബൈ ഇനി ടോപ് ടീമുകൾക്ക് എതിരെ കൂടി വിജയിക്കാനാണ് ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here