വിദ്വേഷ പ്രസംഗം നടത്തി ലഹള ഉണ്ടാക്കി: കാജൽ ഹിന്ദുസ്ഥാനി റിമാൻഡിൽ‌‌

0
205

ന്യൂ‍ഡൽഹി ∙ ഗുജറാത്തിൽ രാമനവമി ദിനത്തിൽ വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ലഹള ഉണ്ടാക്കിയെന്ന കേസിൽ തീവ്ര വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിലാണ് ഈ മാസം ഒന്നിന് ലഹളയുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ചടങ്ങിലാണ് മാർച്ച് 30ന് കാജൽ വിദ്വേഷപ്രസംഗം നടത്തിയത്.

ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കാജലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദേശീയവാദിയും ‘അഭിമാനമുള്ള ഇന്ത്യാക്കാരി’യുമായി സ്വയം പരിചയപ്പെടുത്തുന്ന കാജൽ ഹിന്ദുസ്ഥാനി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിഎച്ച്പി വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here