കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി ബി.ജെ.പി വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; സ്ഥാനാര്‍ത്ഥിക്ക് എതിരെ കേസെടുത്ത് പൊലീസ്

0
211

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. ഹാസന്‍ ബേലൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിഎച്ച്.കെ സുരേഷിനെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. പരാതി ഉയര്‍ന്നതോടെ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പമെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 21 പ്രഷര്‍ കുക്കറുകള്‍ പിടിച്ചെടുത്തു.

മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് എത്തിയതോടെ സമീപവാസികള്‍ തങ്ങള്‍ക്ക് ലഭിച്ച കുക്കറുകളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എച്ച്.കെ. സുരേഷിന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും പേരില്‍ മഹാശിവരാത്രി, ഉഗാദി ആഘോഷ ആശംസ നേര്‍ന്ന് പ്രിന്റ് ചെയ്ത കവറിലായിരുന്നു കുക്കറുകള്‍ സമ്മാനിച്ചത്. സമ്മാനം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here