ഇതൊക്കെയാണ് ആരാധകർ ആഗ്രഹിച്ച സൈനിങ്‌, വില്യംസണ് പകരം സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത്; ഇപ്പോൾ തന്നെ ടീം മികച്ചത് വരുമ്പോൾ..

0
255

2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐ‌പി‌എൽ) കെയ്ൻ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറിയിൽ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തന്നെ താരത്തിന് ഈ സീസൺ നഷ്ടമാകുക ആയിരുന്നു.

ശ്രീലങ്കയുടെ വൈറ്റ് ബോൾ ക്യാപ്റ്റൻ ഷനക, സമീപകാലത്ത് വളരെ മികച്ച ഫോമിലാണ്. അടുത്തിടെ ഇന്ത്യയിൽ നടന്ന ടി20 ഐ പരമ്പരയിൽ 62.00 ശരാശരിയിൽ 187 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് ഇന്നിംഗ്‌സുകളിലായി 124 റൺസ് അടിച്ചുകൂട്ടിയ ഷനക ഇന്ത്യൻ ബോളറുമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു . മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 121 റൺസ് നേടിയ അദ്ദേഹം തുടർന്നുള്ള ഏകദിന പരമ്പരയിൽ ശ്രീലങ്കയുടെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ താരം കൂടി ആയിരുന്നു.

ഈ സീസണിൽ ഏതെങ്കിലും ടീം അദ്ദേഹത്തെ ടീമിലെടുക്കണം എന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. എന്തിരുന്നാലും ഇപ്പോൾ തന്നെ മികച്ച ടീമായ ഗുജറാത്തിന് എന്തായാലും ശ്രീലങ്കൻ നായകൻറെ സാന്നിധ്യം ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here